Post Header (woking) vadesheri

വാഗ്ദാനം ചെയ്ത പണമെവിടെ , പ്രവാസി കോണ്‍ഗ്രസ്സ് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

Above Post Pazhidam (working)

തൃശൂർ : പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാത്ത സര്‍ക്കാരിന്‍റെ അലംഭാവത്തിലും അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് പ്രവാസി കോണ്‍ഗ്രസ്സ് തൃശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ജനുവരിയില്‍ നാട്ടിലെത്തി തിരിച്ചു പോകാന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത 5000 രൂപയുടെ ധനസഹായം ഇതുവരെ ലഭിക്കാത്തവര്‍ക്ക് ഉടന്‍ വിതരണം ചെയ്യുക.

Ambiswami restaurant

കോവിഡ് രോഗം ബാധിച്ച് വിദേശത്ത് മരിച്ചവരുടെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കുക.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസ നടപടികള്‍ ആരംഭിക്കുക.ഡ്രീം കേരള’ പദ്ധതി ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.

ധര്‍ണ്ണ ജില്ല പ്രവാസി കോണ്‍ഗ്രസ്സ് സംസഥാന വൈസ് പ്രസിഡന്‍റ് സജി പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ്സ് ജില്ല പ്രസിഡന്‍റ് ഷാഹുല്‍ പണിക്കവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ഷംസുദ്ദീന്‍, എ.ആര്‍.രാമദാസ്, ഷനില്‍ പൂത്തരി, എൻ എ ഹസ്സൻ എന്നിവർ സംസാരിച്ചു .

Second Paragraph  Rugmini (working)