
സിവില്‍ സര്‍വ്വീസ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്

ചാവക്കാട്: സിവില്‍ സര്‍വ്വീസ് ലക്ഷ്യമാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓറിയന്റേഷന്‍ ക്ലാസ് ശനിയാഴ്ച വൈകീട്ട് നാലിന് തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ നടത്തുമെന്ന് അല്‍റഹ്‌മ വൈസ് പ്രസിഡന്റ് എം.എ.മൊയ്ദീൻ ഷാ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

പെരിന്തല്‍മണ്ണ നോളജ് റിസോഴ്‌സ് എംപവര്‍മെന്റ് ആക്ടിവിറ്റീസ്(കെആര്‍ഇഎ) ജൂനിയര്‍ ഐഎഎസ് കോച്ചിങ് സെന്റ്ററും തിരുവത്ര അല്‍ റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് ഏഴാം ക്ലാസ്സുമുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓറിയന്റ്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നത്.

കെആര്‍ഇഎ അക്കാഡമി ചെയര്‍മാന്‍ കൂടിയായ നജീബ് കാന്തപുരം എം എല്‍ എ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 7560810823 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചീഫ് കോഡിനേറ്റര്‍ ടി.എം.മൊയ്ദീന്‍ഷ അക്കാഡമിക്ക് ചെയര്‍മാന്‍ അഹമ്മദ് കെബീര്‍ ഫൈസി, അക്കാഡമിക്ക് കോഡിനേറ്റര്‍ ഡോ.സിറാജ് പി. ഹുസൈന്‍, അല്‍റഹ്‌മ അംഗം വി.എ. മുഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.