Post Header (woking) vadesheri

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം

Above Post Pazhidam (working)

തൃശൂര്‍: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്.പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. നിരവധി മലയാളികള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആണ് ഒന്നാമത്. ആറാം റാങ്കാണ് മീര നേടിയത്.

Ambiswami restaurant

നാടിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യം നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നതായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര പറയുന്നു. അമ്മയുടെ സ്വപ്നമായിരുന്നു ഇത്. കഠിനാധ്വാനം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാനാകും. നമ്മളെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മീര പറഞ്ഞു.

Second Paragraph  Rugmini (working)

ആദ്യം ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ ഒന്നൂകൂടി നോക്കി. പിന്നെ ഒരുപാട് സന്തോഷം തോന്നി. സിവില്‍ സര്‍വീസ് ലഭിച്ചാല്‍ നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോദനമായത്. നാലാം തവണത്തെ ശ്രമത്തിലാണ് റാങ്ക് ലഭിച്ചതെന്നും മീര പറഞ്ഞു

Third paragraph

കെ.മീരയ്ക്ക് അഭിനന്ദനവുമായി റവന്യൂമന്ത്രി കെ.രാജൻ. ആറാം റാങ്ക് നേടിയ മീരയെ വീട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. മീര നാടിന്റെ അഭിമാനമാണെന്നും കേരള കേഡറിൽ തന്നെ സിവിൽ സർവീസ് ലഭിച്ചെന്നത് കൂടുതൽ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് മുഴുവൻ അഭിമാനകരമായ നിമിഷമാണിത്. റവന്യൂ കുടുംബത്തിലേയ്ക്ക് മീരയെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി കൂട്ടി ചേർത്തു. ജില്ലാ കലക്ടർ ഹരിത വി കുമാർ, സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മീരയ്ക്ക് മധുര പലഹാരം നൽകിയാണ് മന്ത്രി ആഘോഷത്തിന്റെ ഭാഗമായത്.


കോലഴി, പോട്ടോരിൽ രാംദാസിന്റെയും രാധികയുടെയും മകളായ മീരയ്ക്ക് ബാംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് ഉറപ്പിച്ചത്. തൃശൂർ ഗവ.എൻജിനിയറിങ് കോളേജ്  2016 ബാച്ച് മെക്കാനിക്കൽ എൻജിനിയറിങ്  ബിരുദധാരിയാണ് മീര.ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീര പറഞ്ഞു.

മലയാളികളായ മിഥുന്‍ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന്‍ (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), പ്രസന്നകുമാര്‍ (റാങ്ക് 100), ആര്യ ആര്‍ നായര്‍ (റാങ്ക് 113), കെഎം പ്രിയങ്ക (റാങ്ക് 121), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖര്‍ (റാങ്ക് 145), എംബി ശില്‍പ (റാങ്ക് 147), രാഹുല്‍ ആര്‍ നായര്‍ (റാങ്ക് 154), എംഎല്‍ രേഷ്മ (256), കെ അര്‍ജുന്‍ (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍. ആകെ 761 പേര്‍ സിവില്‍ സര്‍വീസ് യോഗ്യത നേടി.