Header 1 vadesheri (working)

ഗുരുവായൂരിൽ സി ഐ ടി യു നേതാവിന്റെ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ സി ഐ ടി യു നേതാവിന്റെ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വഴിയോരകച്ചവട തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ ആര്‍.വി.ഇഖ്ബാലിന്റെ മകള്‍ ഇസ്‌നയാണ് ആത്മഹത്യ ചെയ്തത് . ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

First Paragraph Rugmini Regency (working)

ഇന്നലെ രാത്രി 11.30ഓടെ വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. . കേരള ബാങ്ക് ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരി റഷീനയാണ് മാതാവ്. ബിരുദ വിദ്യാര്‍ത്ഥി ഇര്‍ഷാദ് സഹോദരനാണ്

Second Paragraph  Amabdi Hadicrafts (working)