ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി ദ്രവ്യ കലശം.
ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ മഹാ ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍പ്പൂരാദി ദ്രവ്യ കലശത്തിന് ആചാര്യ വരണം, മുളയിടങ്ങല്‍ എന്നീ ചടങ്ങുകളോടെ ഞായറാഴ്ച സന്ധ്യയ്ക്ക് തുടക്കമാകുമെന്ന് ചൊവ്വല്ലൂര്‍ മഹാശിക്ഷേ്്രത ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ കീഴില്ലം കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വേദ പണ്ഠിതര്‍ ചടങ്ങില്‍ പങ്കെടുക്കും. ദിവസവും രാവിലെ 6.മണി മുതല്‍ 10.30 വരേയും, വൈകീട്ട് 5 മുതല്‍ 8.30 വരേയുമാണ് താന്ത്രിക ചടങ്ങുകള്‍ നടക്കുന്നത്.
16 ന് ഞായറാഴ്ച്ച പുലര്‍ച്ചെ നടക്കുന്ന അഷ്ടബന്ധക്രിയ, ശ്രീപാര്‍വ്വതി ദേവിയ്ക്ക് തത്വകലശം, 19 ന് നടക്കുന്ന കര്‍പ്പൂരാദി ദ്രവ്യ കലശാഭിഷേകം എന്നിവയാണ് ദര്‍ശന പ്രധാനങ്ങളായ ഏറ്റവും മുഖ്യ ചടങ്ങുകളെന്നും ഭാരവാഹികള്‍ അറിയിച്ചു. 2023 ഏപ്രിലില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തിലെ പരിഹാര കര്‍മ്മങ്ങളുടെ ഭാഗമായി, മഹാദേവന്റെ ബിംബം പഞ്ചലോഹം വാര്‍ത്തുകെട്ടി കേടുതീര്‍ക്കല്‍, ശുദ്ധി, ഋഗ്വേദ ജപം, മൃത്യുഞ്ജയ ഹോമം, പ്രേത ആവാഹനം, സായൂജ്യപൂജ, കാല്‍കഴുകിച്ചൂട്ട്, ചതുശ്ശതം, സര്‍പ്പബലി എന്നിവയെല്ലാം ഇതിനകം കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.
പരിഹാര കര്‍മ്മങ്ങളുടെ ഭാഗമായിട്ടുള്ളതാണ് ഇപ്പോള്‍ നടക്കുന്ന കര്‍പ്പൂരാദി ദ്രവ്യകലശം. ഇതിനുമുമ്പ് ഇതുപോലൊരു ദ്രവ്യകലശം നടന്നിട്ടുള്ളത് 2001 ലാണെന്നും ഭാരവാഹികള്‍ അറിയിച്ചു. കലശത്തിന് മുന്നോടിയായി വിവിധതരത്തില്‍ വൃത്തിയാക്കലും, ദ്വിതല വട്ടശ്രീകോവിലിന്റെ ചെമ്പോല പെയ്ന്റടിയ്ക്കല്‍ എന്നീ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇതിനകം ചെയ്തുകഴിഞ്ഞു. കര്‍പ്പൂരാദി ദ്രവ്യകലശം, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 50 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.
എല്ലാദിവസവും അഷ്ടപദി, നാരായണീയ-പുരാണ പാരായണം, ഭഗവതി സേവ, വിഷ്ണു ലളിത സഹസ്രനാമജപം, നാഗസ്വരം, കൊമ്പുപറ്റ്-കുഴല്‍പറ്റ്, കൂടാതെ വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിയ്ക്കും. 17,18,19 എന്നീദിവസങ്ങളില്‍ അന്നദാനവും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡന്റെ എന്‍.കെ. ബാലകൃഷ്ണന്‍, സെക്രട്ടറി സി. ഹരിദാസ്, ട്രഷറര്‍ ഇ. പ്രഭാകരന്‍, ജോ: സെക്രട്ടറി പി. പ്രകാശ്, എക്‌സിക്യൂട്ടീവ് അംഗം കെ. ഉണ്ണികൃഷ്ന്‍ എന്നിവര്‍ അറിയിച്ചു