Post Header (woking) vadesheri

ചൊവ്വല്ലൂർ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തിരുവാതിര ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. 12 ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകൾ ഡിസംബർ 23ന് ആരംഭിക്കും.

Ambiswami restaurant

പ്രധാന വഴിപാടായ പട്ടും താലിയും ചാർത്തൽ 12 ദിവസങ്ങളിലായി നടത്തും. വിശേഷാൽ അഭിഷേകം, അർച്ചന, പൂജ, വേദജപം, വേളി ഓത്ത്, പുരാണ പാരായണം, ബ്രാഹ്മണിപ്പാട്ട്,, നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെയും വേദപണ്ഡിതന്മാരുടെയും മുഖ്യകാർമികത്വത്തിൽ മംഗല്യ പൂജ നടത്തും.

Second Paragraph  Rugmini (working)

എല്ലാദിവസവും അന്നദാനവും വിവിധ സംഘങ്ങളുടെ തിരുവാതിരക്കളിയും മറ്റ് കലാപരിപാടികളും അരങ്ങേറും. പ്രസിഡന്റ് എൻ കെ ബാലകൃഷ്ണൻ, സെക്രട്ടറി സി ഹരിദാസ്, പി ജയപ്രകാശ്, ഇ പ്രഭാകരൻ, സി ചന്ദ്രശേഖരൻ, കെ ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Third paragraph