ചൊവ്വല്ലൂർ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം.
ഗുരുവായൂർ: ചൊവ്വല്ലൂർ ശിവ
ക്ഷേത്രത്തിൽ തിരുവാതിര ആഘോഷങ്ങൾ വ്യാഴാഴ്‌ച തുടങ്ങും. രാവിലെ ഏഴിന് ചൊവ്വ ല്ലൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് പാർവതി ദേവിക്ക് ചാർ ത്താനുള്ള പട്ടും താലിയും തിരു വാഭരണങ്ങളും നാമജപത്തോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഊരാളൻ കുടുംബത്തിലെ മുതിർന്ന അംഗം പട്ടും താലിയും തിരുവാഭരണങ്ങളും നടയിൽ സമർപ്പിക്കും.
കന്യകമാർക്ക് മംഗല്യത്തിന് പട്ടുംതാലിയും ചാർത്തലും ദമ്പതികൾക്ക് ദീർഘ മംഗല്യത്തിന് മംഗല്യ പൂജയുമാണ് ആഘോഷത്തിന്റെ പ്രധാന വഴിപാടുകൾ. ദിവസവും വിശേഷാൽ അഭിഷേകം, ബ്രാഹ്മണിപ്പാട്ട്, നാരായണീയ പാരായണം, വേദ ജപം, വേളി ഓത്ത്, കൈകൊട്ടിക്കളി, നൃത്തം, വാദ്യ വിശേഷങ്ങൾ, നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ദിവസവും അന്നദാനവുമുണ്ട്.
ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ് എൻ.കെ. ബാലകൃഷ്ണൻ, സെക്രട്ടറി സി.ഹരിദാസ്, ട്രഷറർ ഇ.പ്രഭാകരൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.