Header 1 vadesheri (working)

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണസദസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും,മാക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യ ത്തിൽ രുഗ്മണി റീജൻസിയിൽ അനുസ്മരണസദസ്സ് സംഘടിപ്പിച്ചു .ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ തിരഞ്ഞെടുത്ത കൃതികൾ ചേർത്തു തയ്യാറാക്കിയ കവിതാസമാഹാരത്തിന്റെ ആദ്യപ്രതി സരസ്വതി കൃഷ്ണൻകുട്ടിയിൽ നിന്ന് ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി ചെയർമാൻ ഡോ. വി. കെ. വിജയൻ ഏറ്റുവാങ്ങി.

First Paragraph Rugmini Regency (working)

ഇരിങ്ങപ്പുറം എസ്. എം യൂ. പി .സ്കൂളി ലെ സാഹിത്യഭിരുചി യുള്ള കുട്ടികൾക്കായി നൽകുന്ന സംഭാവന ചൊവ്വല്ലൂരിന്റെ മകൾ ഉഷസുരേഷ് പ്രധാന അദ്ധ്യാപകൻ കെ. എസ് സജീവിന് കൈമാറി. കലാമണ്ഡലം ഗോപി ആശാൻ, . പെരുവനം കുട്ടൻ മാരാർ എന്നിവർ നിലവിളക്കു തെളിയിച്ച് തുടങ്ങിയ ചടങ്ങ് പ്രമുഖ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു . Www.chowallurkrishnankutty.com എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു .

കവി രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തകപരിചയം നടത്തി . തുടർന്ന് നടന്ന അനുസ്മരണ പ്രഭാഷണങ്ങൾക്ക് കവി ആലങ്കോട് ലീലാകൃഷ്ണൻ, എം പി സുരേന്ദ്രൻ (മാതൃഭൂമി), ടി എസ് രാധാകൃഷ്ണജി, ഉണ്ണി. കെ.വാരിയർ(മലയാള മനോരമ),അജിത് കോളാടി, മമ്മിയൂർ ദേവസ്വം ബോർഡ്‌ ചെയർമാൻ ജി. കെ. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മാക് കണ്ടാണശ്ശേരിയുടെ നേതൃത്വത്തിൽ ചൊവ്വല്ലൂർ ഗാനസന്ധ്യ അരങ്ങേറി.

Second Paragraph  Amabdi Hadicrafts (working)

പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്അധ്യക്ഷനായിരുന്നു,സെക്രട്ടറി മധു. കെ. നായർ,ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റ്‌ കൺവീനർ കെ. ഉണ്ണികൃഷ്ണൻ ന. കെ. കെ. ശ്രീനിവാസൻ, പ്രൊഫ.വി. എം.നാരായണൻ നമ്പൂതിരി, വി. പി. ഉണ്ണികൃഷ്ണൻ, ചൊവ്വല്ലൂർ സ്‌മൃതി ട്രസ്റ്റ്‌ ചെയർമാൻ ഉണ്ണികൃഷ്ണൻ ചൊവ്വല്ലൂർ , മാക് കണ്ടാണശ്ശേരി ഡയറക്ടർ വി. കെ. ജവഹർ, കൺവീനർമാരായ ശ്രീകുമാർ. പി നായർ, കെ. സുഗതൻ, കെ. കെ. വേലായുധൻ, മുരളി അകമ്പടി, പ്രൊഫ.കുമാരി തമ്പാട്ടി എന്നിവർ പ്രസംഗിച്ചു .

രാധാകൃഷ്‌ണ ഗ്രൂപ്പ്‌ ചെയർമാൻ പി. എസ്. പ്രേമാനന്ദൻ, എൽ. എൽ. ബി. റാങ്ക് ജേതാവ് കുമാരി.ശ്രീലക്ഷ്മി കൃഷ്ണകുമാർ, അമൃത ടി. വി. ശ്രേഷ്ഠഭാരതം മത്സര വിജയി കുമാരി.ശ്രുതി സുബ്രഹ്മ ണ്യൻ.. എന്നിവരെ ആദരിച്ചു.