Madhavam header
Above Pot

ചോതി നാളിൽ കണ്ണനു മുന്നിൽ ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളമൊരുക്കി

ഗുരുവായൂർ :ചോതി നാളിൽ കണ്ണനു മുന്നിൽ ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളമൊരുക്കി അമ്പാടികൂട്ടായ്മ.
മഹാമാരിക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന പ്രാർത്ഥനയുമായി അമ്പാടികൂട്ടായ്മയുടെ നേതൃത്വത്തിൽ രോഗശാന്തിയുടെ മൂർത്തീഭാവമായ ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളിൽ തീർത്ത പൂക്കളം ഒരുക്കിയത്.
ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം കലാകാരന്മാരായ : സുമേഷ് എസ് , ഹരിപ്രസാദ് പി ജി, ധർമ്മരാജൻ കെ , ജിതിൻ ശശി, എന്നീ കലാകാരന്മാരാണ് പൂക്കളമൊരുക്കിയത്. 15 അടി വലുപ്പത്തിലാണ് ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളത്തിൽ വിരിയിച്ചത്
കെ പി ഉദയൻ , കെ ഹരിഹരൻ, ബാബുരാജ് ഗുരുവായൂർ, ബിജു വി ബി, മെൽവിൻ കൊമ്പൻ, സുരേഷ് നായർ, കണ്ണൻ പി എം , കെ വിജയകുമാർ, കെ അനിൽകുമാർ, നന്ദൻ എളവള്ളി, എന്നിവർ നേതൃത്വം നൽകി

Vadasheri Footer