Header 1 vadesheri (working)

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു

Above Post Pazhidam (working)

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകർന്നത്.

First Paragraph Rugmini Regency (working)

അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രാദേശിക മാധ്യമ പ്രവർത്തകർ പറഞ്ഞു . കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. രക്ഷപ്പെട്ടവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിൻ റാവത്തും, ഭാര്യയും, ജീവനക്കാരുമുൾപ്പടെ പതിനാല് പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബിബിൻ റാവത്തും ഭാര്യയും ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവേയായിരുന്നു അപകടം.ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Second Paragraph  Amabdi Hadicrafts (working)