Header 1 vadesheri (working)

ചിറ്റൂരില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് പോലീസില്‍ കീഴടങ്ങി.

Above Post Pazhidam (working)

>പാലക്കാട്: ചിറ്റൂരില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. . ചിറ്റൂരില്‍ ഒരു വർഷമായി വാടകക്ക് താമസിക്കുന്ന മാണിക്യന്‍ ഭാര്യ കുമാരി, മകന്‍ മനോജ്, മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് നേരേ സ്‌റ്റേഷനിലേയ്‌ക്കെത്തിയത്.

First Paragraph Rugmini Regency (working)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയാണ് ഞാന്‍ സ്‌റ്റേഷനിലെത്തിയിരിക്കുന്നത്’ എന്നാണ് മാണിക്യന്‍ പറഞ്ഞത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. പോലീസെത്തിയപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. ഒരു വര്‍ഷമായി മാണിക്യനും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു . ഇവരുടെ വീട്ടിൽ സ്ഥിരം ബഹളം നടക്കുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു . തുണി ഇസ്തിരിയിട്ടു കൊടുക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്ക്