വനം വകുപ്പിന്റെ കസ്റ്റഡി മരണം ,മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് സി.ബി.ഐ
തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റ ഡിയില്‍ കൊല്ലപ്പെട്ട മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് സി.ബി.ഐ. ആരോഗ്യ വകുപ്പിനോട് രണ്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ടു. കേസില്‍ സിബിഐ, എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക.
മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നുമാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ ജൂലായ് 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂലായ് 31ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കേണ്ടെന്നാണ് ബന്ധുക്കൾ തീരുമാനിക്കുന്നത്. മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി തീരുമാനിക്കുന്നത്. എത്രയും വേഗം അന്വേഷണം ഏറ്റെടുത്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് ഡിവിഷൻ ബെഞ്ച് സി.ബി.ഐയ്ക്ക് നൽകിയ നിർദേശം നൽകുന്നത്. കേസിൽ ഹൈക്കോടതി നിലപാട് ഉണ്ടാവുന്ന ദിവസം, കേസ് സി.ബി.ഐയ്ക്ക് വിടുന്നതിനോട് സംസ്ഥാന സർക്കാരും ഒടുവിൽ അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നു.