Post Header (woking) vadesheri

ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി ഇരിങ്ങപ്പുറം മൈത്രി കലാസാംസ്കാരിക വേദി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ. സായിനാഥൻ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

മൈത്രി സാംസ്കാരിക വേദി പ്രസിഡൻ്റ് എൻ. എച്ച്. മനാഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വൈഷ്ണവ് പി. പ്രദീപ്, ദീപ ബാബു, മൈത്രി രക്ഷാധികാരി ടി.ബി. ദയാനന്ദൻ, എം.എസ്. പരമേശ്വരൻ, ടി.എസ്. ബാബു, വിജയൻ മനയിൽ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)