ചിത്രപ്രതിഭ പുരസ്കാരം ടി ടി മുനേഷിനെ സമ്മാനിച്ചു
ഗുരുവായൂർ : കൂനംമൂച്ചി സത്സംഗ് ഏർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകനായ
ടി.ടി. മൂനേഷിനെ മുൻ എംപിയും ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവുമായ ചെങ്ങറ സുരേന്ദ്രൻ സമ്മാനിച്ചു.
കലാകാരന്മാർ പ്രാദേശികമായി ആദരിക്കപ്പെടുന്നത് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പൊതു സമൂഹത്തിൻ്റെ അംഗീകാരമായി കണക്കാക്കണമെന്ന് ചെങ്ങറ സുരേന്ദ്രൻ ആർട്ടിസ്റ്റ് നമ്പുതിരിയുടെ പേരിലുള്ള ചിത്ര പ്രതിഭാ പുരസ്കാരം സമ്മാനിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.
മുനേഷിന്റെ പൂർവ്വ വിദ്യാലയമായ തൈക്കാട് അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അയ്യായിരംരൂപയുടെ ക്യാഷ് അവാർഡ് തുള്ളൽ കഥാകാരൻ മണലൂർ ഗോപിനാഥ് സമ്മാനിച്ചു. പൂർവ്വവിദ്യാർത്ഥിയായ മുനേഷിനെ
വിദ്യാലയത്തിലെ പ്രിൻസിപ്പൽ
ജിതമോൾ പി.പുല്ലേലിയും പ്രധാന അധ്യാപിക ഇ വി സതീദേവി ടീച്ചറും ചേർന്ന് പൊന്നാടയണിച്ചു.
പത്രപ്രവർത്തകനായ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി പ്രശസ്തി പത്രം നല്കി.മുല്ലശ്ശേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻറണി. സ്കൂൾ മാനേജർ വി ബി ഹീരലാൽ എന്നിവർ ആശംസകൾ നേർന്നു . സത്സംഗ് ചെയർമാൻ പി ജെ സ്റ്റൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ പുരസ്കാര ജേതാവ് ടി ടി മുനേഷ് മറുപടി പ്രസംഗം നടത്തി.
സത്സംഗ്കൺവീനർ ജോമി ജോൺസൺ സ്വാഗതവും കോഡിനേറ്റർ ബിജോയ് പി ജെ നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ലീഡർ പൂജാലക്ഷ്മി അന്തരിച്ച ഗസൽ ഗായകനായ പങ്കജ് ഉദാസിൻ്റെ ജീവിതരേഖ വായിച്ച് പ്രാർത്ഥനാജ്ഞലികൾ അർപ്പിച്ചാണ് സമ്മേളനം ആരംഭിച്ചത്. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക ഇ.വി. സതിദേവിടിച്ചറെ ചെങ്ങറ സുരേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.