Post Header (woking) vadesheri

ചേറ്റുവയിൽ നിന്നും 800 ഗ്രാം കഞ്ചാവ് പിടികൂടി.

Above Post Pazhidam (working)

ചാവക്കാട് : പോലീസ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിൽ ചേറ്റുവയിൽ നിന്നും കഞ്ചാവ് പിടികൂടി.ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മശാനം സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിനോദിൻ്റെ വീട്ടിൽ നിന്നും 800 ഗ്രാം കഞ്ചാവുമായി പൊലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്.പൊലീസ് സംഘം എത്തുന്നത് മുൻകൂട്ടി അറിഞ്ഞ പ്രതി വിനോദ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു.

Arya bhavan inner

Second Paragraph  Sarovaram(working)

ചേറ്റുവ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ മുഖ്യ ആളാണ് വിനോദ്.മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്.തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും,തൃശൂർ റൂറൽ കെ 9 സ്‌ക്വാഡും,വാടാനപ്പള്ളി പൊലീസും സംയുക്തമായിആണ് റെയ്ഡ് സംഘടിപ്പിച്ചത്

Third paragraph Saravan bhavan