Post Header (woking) vadesheri

ചേറ്റുവയിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആലപ്പുഴ ഭരണിക്കാവ് പള്ളിക്കൽ വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46) ആണ് മരിച്ചത്. മകൻ പ്രഭു(22), ആതിര (23) എന്നിവർക്ക് ആണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെ ചേറ്റുവ പാലത്തിനു സമീപത്തായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാർ യാത്രികർ. പാലത്തിനു സമീപം എതിരെ വന്നിരുന്ന കണ്ടെയിനർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ ആദ്യം എങ്ങണ്ടിയൂർ ആശുപത്രിയിലും പിന്നീട് തൃശൂരിലെ അശ്വനി ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജയന്തിയെ രക്ഷിക്കാനായില്ല.

Ambiswami restaurant