Post Header (woking) vadesheri

ചേർത്തലയിൽ സിപിഐഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി.

Above Post Pazhidam (working)

Ambiswami restaurant

ആലപ്പുഴ: ചേർത്തലയിൽ സിപിഐഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി. പിഎസ് ജ്യേതിസാണ് ചേർത്തയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായത്. തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്നു പിഎസ് ജ്യോതിസ്. അരൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന.

Second Paragraph  Rugmini (working)

Third paragraph

എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർത്ഥിയായതെന്നാണ് വിവരം. സി.പി.എം സ്ഥാപക നേതാക്കളിൽ ഒരാളും 25 വർഷത്തിലേറെ സി.പി.എം തുറവൂർ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന എൻ.പി തണ്ടാരുടെ മകളുടെ ഭർത്താവാണ് അഡ്വ. ജ്യോതിസ്.