ചേർപ്പിൽ യുവാവിനെ ജീവനോടെ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
തൃശൂർ: ചേർപ്പിൽ യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതി കെ.ജെ. സാബുവിന്റെ സുഹൃത്ത് സുനിൽ ആണ് പിടിയിലായത്. ബാബുവിനെ കുഴിച്ചിടാൻ സാബുവിനെ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാൾ കുറ്റം സമ്മതിച്ചു.
മാർച്ച് 19നാണ് സംഭവം. പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ബാബുവിനെ സാബു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ച് മൂടുകയായിരുന്നു. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ ബാബു അബോധാവസ്ഥയിലായി. ബാബു മരിച്ചുവെന്ന് കരുതി സാബു കുഴിച്ചിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ