Header 1 vadesheri (working)

ഞാന്‍ ആരില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ല , നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല. .

Above Post Pazhidam (working)

തിരുവനന്തപുരം:  എനിക്ക് ആരും ഐ ഫോണ്‍ തന്നിട്ടുമില്ല ഞാന്‍ ആരില്‍ നിന്നും ഐ ഫോണ്‍ സ്വീകരിച്ചിട്ടുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് അത് സമ്മാനമായി നല്‍കിയെന്നുമുള്ള യൂണിടാക് എംഡിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

ഞാന്‍ ഇന്നുവരെ ഈ നാട്ടില്‍ ആരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങിച്ചിട്ടില്ല. ഞാന്‍ ദുബായില്‍ പോയ സമയത്ത് വിലകൊടുത്ത് വാങ്ങി എനിക്കും എന്റെ ഭാര്യയ്ക്കും വാങ്ങിച്ചിട്ടുണ്ട്. അല്ലാതെ എന്റെ കൈയില്‍ വേറെ ഐ ഫോണില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതൊക്കെ വെറും ചീപ്പായ കാര്യമാണ്. അഭിഭാഷകനായ ആസിഫലിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഈ പറയുന്ന സന്തോഷ് ഈപ്പനെ ഞാന്‍ കണ്ടിട്ടുമില്ല. എനിക്ക് ഒട്ട് ഫോണ്‍ തന്നിട്ടുമില്ല. ഞാന്‍ ആകെ ചെയ്തത് ആ പരിപാടിക്ക് പോയതാണ്. യുഎഇ ദിനത്തില്‍ മുഖ്യമന്ത്രിയാണ് പങ്കെടുക്കാറ്. രണ്ട് വര്‍ഷം ഞാന്‍ പോയിട്ടില്ല. അവര്‍ നിര്‍ബന്ധിച്ചു രണ്ട് വര്‍ഷമായി വന്നിട്ടില്ല. ഇത്തവണ വരണമെന്ന് പറഞ്ഞു. അങ്ങനെയാണ് പോയത്. രാജഗോപാല്‍, വിജയകുമാര്‍ അടക്കം അവിടെയുണ്ടായിരുന്നു. വന്നവര്‍ക്കെല്ലാം അവര്‍ കൂപ്പണ്‍ കൊടുത്തിരുന്നു. അതില്‍ നറുക്കെടുപ്പില്‍ ആര്‍ക്കൊക്കെയാണ് സമ്മാനം കിട്ടിയത് എന്ന് പോലും അറിയില്ല. ഏതായാലും ഫോണ്‍ എന്നല്ലേ പറഞ്ഞുള്ളൂ. സ്വര്‍ണമെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു

നറുക്കെടുപ്പില്‍ ചിലര്‍ക്ക് സമ്മാനം കൊടുക്കണമെന്ന് പറഞ്ഞു. വിശന്ന കുട്ടി മണ്ണ് തിന്ന സംഭവം അറിഞ്ഞ് അവിടെ പോകണമെന്ന് വി.എസ് ശിവകുമാര്‍ അറിയിച്ചത് അനുസരിച്ച് അങ്ങോട്ട് പോകാന്‍ ഒരുങ്ങുമ്പോഴാണ് നറുക്കെടുത്തവര്‍ക്ക് സമ്മാനം നല്‍കണമെന്ന് പറഞ്ഞത്. ഞാനും വിജയകുമാറും ഒ രാജഗോപാലും അടക്കമുള്ള അതിഥികളും അവിടെയുണ്ട്. ആകെ എനിക്ക് ഒരു ഷാള്‍ തന്നു. ഞാന്‍ അത് അവിടെയുള്ള ഒരാള്‍ക്ക് കൊടുക്കുകയും ചെയ്തു. അതല്ലാതെ എനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല. ഇനി എനിക്ക് വേണ്ടി ആരെങ്കിലും ഫോണ്‍ വാങ്ങി അടിച്ചുകൊണ്ടുപോയോ എന്ന് എനിക്കറിയില്ല. ഞാന്‍ ഏതായാലും ഇതിനെ നിയമപരമായി നേരിടാന്‍ പോകുകയാണ്. ഒരുപരിപാടിക്ക് വിളിക്കുക. സമ്മാനം തന്നുവെന്ന് പറയുക. ഇതൊക്കെ വളരെ മോശമായ കാര്യമാണ്. 

Second Paragraph  Amabdi Hadicrafts (working)

<