Header 1 vadesheri (working)

ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച

Above Post Pazhidam (working)

ചെന്നൈ : ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. ഫെഡ് ബാങ്കിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. 20 കോടി രൂപയുടെ സ്വർണവും പണവുമാണ് ഇവിടെ നിന്ന് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്.

First Paragraph Rugmini Regency (working)

ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കിയാണ് കോടികൾ കവർന്നത്. ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തന്നെയാണ് കവർച്ച എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അരുംബാക്കം ഹണ്ട്രഡ് സ്ട്രീറ്റ് റോഡിലെ ഫെഡ് ബാങ്ക് ശാഖയുടെ ഓഫീസിനകത്തേക്ക് മൂന്നംഗ സായുധ സംഘം ഇരച്ചു കയറിയാണ് കവർച്ച നടത്തിയത്.

Second Paragraph  Amabdi Hadicrafts (working)

സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തിയാണ് സംഘം അകത്തേക്ക് കടന്നത്. പിന്നാലെ മറ്റു ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി. ഇതിന് ശേഷം ഷട്ടറുകൾ താഴ്ത്തി സംഘം പണം കവരുകയായിരുന്നു.

ചെന്നൈ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇപ്പോൾ പരിശോധനകൾ നടത്തുകയാണ്. ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ചെന്നൈ നഗരത്തിൽ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.