ചെമ്മണൂര്‍ കുടുംബ സംഗമം ഞായറഴ്ച
ചാവക്കാട്: ചെമ്മണൂര്‍ കുടുംബ യോഗം 20 ാം വാര്‍ഷിക മഹാസമ്മേളനം മെയ് 26 ന് ഞായറാഴ്ച ഗുരുവായൂര്‍ മാതാ കമ്യൂറ്റി ഹാളില്‍ (സി വി ആന്റണി നഗര്‍) നടക്കുമെന്ന് ഭാരവാഹികളായ സി ആര്‍ ലാസര്‍ കുട്ടി, സി യു ജെയില്‍, അഡ്വ: ജെയ്‌സണ്‍ ചെമ്മണൂര്‍, സി ഡി ആന്റണി, സി എഫ് റോബള്‍ട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ ജോണ്‍ ചെമ്മണൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. . ഫാ .ജോണ്‍പോള്‍ ചെമ്മണൂര്‍ മുഖ്യപ്രഭാഷണം നടത്തും. ദേവസി ചെമ്മണൂര്‍, മേജര്‍ ചേറുണ്ണി ചെമ്മണൂര്‍, അഡ്വ: സി പി ജോസ്, സി ആര്‍ ജോസ് മാസ്റ്റര്‍, എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ട്രസ്റ്റിനു കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോമെന്റ് വിതരണവും, സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായ വിതരണവും നടത്തും. പുറത്തു നിന്നുള്ള സാധുകുടുംബങ്ങള്‍ക്ക് വിവാഹ ധനസഹായവും, വിദ്യഭ്യാസ അവാര്‍ഡുകളും നല്‍കും . 15ാംം നൂറ്റാണ്ടിലാണ് പേരകം കോവിലകം തമ്പുരാന്‍ ചെമ്മണ്ണൂരില്‍ നിന്ന് ചെമ്മണൂര്‍ ചേറുവിനെയും, സഹോദര പുത്രന്‍ കുഞ്ഞിചേറുവിനെയും പേരകത്തേക്കു ക്ഷണിച്ചു വരുത്തി ഇ വര്‍ക്ക് താമസിക്കുവാനും, മറ്റും, സൗകര്യം ഒരുക്കുന്നത് . തുടര്‍ന്നാണ് ചെമ്മണൂര്‍ കുടുംബത്തിന് വേരോട്ടമുണ്ടാവുന്നത്. പിന്നീട് ചെമ്മണൂര്‍ കുടുബം സ്വദേശത്തും, വിദേശരാജ്യങ്ങളിലായും പന്തലിച്ചു . 500 ലധികം കുടുംബങ്ങള്‍ ചെമ്മണൂര്‍ ട്രസ്റ്റിനു കീഴിലുണ്ട് .നിരവധി ബിസിനസ് പ്രമുഖരും സ്വദേശത്തും, വിദേശങ്ങളിലും, കഴിയുന്നു. ഞായയറാഴ്ച നടക്കുന്ന കുുടുംബ സംഗമമത്തില്‍ 500 കുടുംബങ്ങള്‍ പങ്കെടുക്കു മെന്ന് ഭാരവാഹികള്‍ പറഞ്ഞു സംഗമത്തില്‍ കുടുംബാഗങ്ങളും കലാപരിപാടികളും അരങ്ങേറും