Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവം , വി ജി വിഘ്‌നേശ്വർ കീ ബോർഡിൽ വിസ്മയം തീർത്തു

Above Post Pazhidam (working)

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ കീബോർഡിൽ വി ജി വിഘ്നേശ്വർ വിസ്മയം തീർത്തു . ത്യാഗ രാജർ അഠാണ രാഗത്തിൽ രചിച്ച “അനുപമ ഗുണാം ബുധി” ( ഖണ്ഡ ചാപ്പ് താളം ) എന്ന കീർത്തനമാണ് ആദ്യം ആലപിച്ചത് . തുടർന്ന് ഹംസ നാദ രാഗത്തിൽ ഉള്ള “ബണ്ടു രീതി കൊലു വയ്യ”( ആദി താളം ),ശങ്കരാഭരണ രാഗത്തിൽ ഉള്ള “സ്വര രാഗ സുധ” ( ആദി താളം ) നാരായണ തീർത്ഥർ നീലാംബരി രാഗത്തിൽ രചിച്ച “മാധവ മാമവ”( താളം ആദി ) എന്നിവ ആലപിച്ചു . ഒടുവിൽ ധനാ ശ്രീ രാഗത്തിൽ സ്വാതി തിരുനാൾ രചിച്ച തില്ലാന ( ആദി താളം ) ആലപിച്ചാണ് കീ ബോർഡ് വിസ്മയം അവസാനിപ്പിച്ചത്. നല്ലൈ കെ വിശ്വനാഥൻ വയലിനിലും പ്രവീൺ ശർമ്മ മൃദംഗത്തിലും, വൈക്കം ഗോപാല കൃഷ്ണൻ ഘടത്തിലും പക്കമേളമൊരുക്കി.

First Paragraph Rugmini Regency (working)

വൈകീട്ട് ആറിന് ജി ശ്രീവിദ്യ സെക്കന്തരാബാദ് ആണ് . വിശേഷാൽ കച്ചേരി ക്ക് തുടക്കം കുറിച്ചത് . മായാ മാളവ ഗൗള രാഗത്തിൽ സ്വാതി തിരുനാൾ രചിച്ച ദേവ ദേവ കലയാമി ( രൂപക താളം ) എന്ന കീർത്തനം ആലപിച്ചാണ് വിശേഷാൽ കച്ചേരിക്ക് തുടക്കം കുറിച്ചു . തുടർന്ന് ദീക്ഷിതർ കൃതിയായ “നന്ദ ഗോപാല” ( യമുന കല്യാണി രാഗം ,ആദി താളം ) , കാംബോജി രാഗത്തിൽ നാരായണ തീർത്ഥർ രചിച്ച ” ആ ലോകയേ രുഗ്മണി” (ആദി താളം) ,ഭൈരവി രാഗത്തിലെ “പാല യ ദേവ ദേവ”( ആദി താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു . “പദ് ളം ഗുരു എന്ന മീര ഭജൻ ആലപിച്ചാണ് അവർ കച്ചേരി അവസാനിപ്പിച്ചത് .വിശ്വേശ് സ്വാമിനാഥൻ വയലിനിലും ,അനീഷ് കുട്ടം പേരൂർ മൃദംഗത്തിലും ഹരിപ്പാട് എസ് ആർ ശേഖർ ഘടത്തിലും പക്ക മേളം തീർത്തു .

Second Paragraph  Amabdi Hadicrafts (working)


തുടർന്ന് ഡോ : ശ്രീവത്സൻ ജെ മേനോൻ കച്ചേരി അവതരിപ്പിച്ചു . സ്വാതി തിരുനാൾ കൃതിയായ ” ഗോപാലക പാഹിമാം ” (രേവ ഗുപ്തി രാഗം ,മിശ്രചാപ്പ് ) എന്ന കീർത്തനവും , അജിതാ ഹരേ ജയ എന്ന കഥകളി ( ശ്രീരാഗം ആദി താളം ) പദവുമാണ് ആലപിച്ചത് , മഞ്ജുള രാജേഷ് വയലിനിലും മാവേലിക്കര ആർ വി രാജേഷ് മൃദംഗത്തിലും ഉഡുപ്പി ശ്രീധർ ഘട്ത്തി ലും പക്കമേളമൊരുക്കി .