Madhavam header
Above Pot

ഗുരുവായുർ ചെമ്പൈ സംഗീതോൽ സവത്തിന് തിരശീല വീണു

ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 17 ന് ആരംഭിച്ച ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീണു . ഇത്തവണ 2700 ൽ പരം പേരാണ് സംഗീതാർച്ചന നടത്തിയത് . റിലേ രാവിലെ ടി സേതുമാധവൻ ടി ശിവദാസൻ എന്നിവരുടെ നാഗസ്വരംകച്ചേരിയോടെയാണ് ദൂരദർശന്റെ റിലേ കച്ചേരി ആരംഭിച്ചത്

Astrologer

തുടർന്ന് ഡോ : വി ആർ ദിലീപ് കുമാർ , ചെങ്കോട്ട ഹരിഹര സുബ്രമണ്യം , മൂഴിക്കുളം വിവേക് ,സി എസ് സജീവ് ഡോ : വിജയ ലക്ഷ്മി സുബ്രമണ്യം ,കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ , ഗീതാകൃഷ്ണൻ , അനൂപ് കൃഷ്ണൻ എന്നിവർ സംഗീതാർച്ചന നടത്തി

വൈകീട്ട് വൈക്കം വിജയ ലക്ഷ്മിയും ഗുരുവായൂർ ഭാഗ്യലക്ഷ്മിയും സംഗീതാർച്ചന നടത്തിടി വി ഗോപാല കൃഷ്ണൻ , കെ ജി ജയൻ , ചെമ്പൈ സുരേഷ് ,ഡോ ഗുരുവായൂർ മണികണ്ഠൻ തുടങ്ങിയവർ ചേർന്ന് മംഗളം പാടിയാണ് ഈവർഷത്തെ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തി കുറിച്ചത്

Vadasheri Footer