Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവത്തിന് തിരി തെളിഞ്ഞു; ഗുരുപവന പുരിയുടെ രാപകലുകൾ രാഗ താള ലയത്തിൽ

Above Post Pazhidam (working)

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന ചെമ്പൈ സംഗീതോത്സവം തുടങ്ങി. സംഗീത മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നെയ് തിരി തെളിയിച്ചതോടെ സംഗീത മണ്ഡപം ഉണർന്നു. ഗുരുപവന പുരിയുടെ പതിനഞ്ചു രാപകലുകൾ രാഗ താള ലയത്തിൽ ആറാടും .

First Paragraph Rugmini Regency (working)

. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ കെ.അജിത് ,ഇ പി ആർ വേശാല, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, ഡോ.ഗുരുവായൂർ മണികണ്ഠൻ,എൻ. ഹരി എന്നിവർ സന്നിഹിതരായി .

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് ക്ഷേത്രം വാദ്യകലാനിലയത്തിലെ ജീവനക്കാരുടെ നേതൃത്തിലുള്ള’ മംഗളവാദ്യത്തോടെ സംഗീതയർച്ചനയ്ക്ക് തുടക്കമായി. ടി. സേതുമാധവൻ, വടശേരി’, സുഭാഷ്‌ കോട്ടപ്പുറം എന്നിവർ നാഗസ്വരത്തിലും ശിവശങ്കരൻ ഓങ്ങല്ലൂർ, സതീഷ് കരിയന്നൂർ എന്നിവർ തവിലിലും അണി നിരന്നു. നവനീത് കൃഷ്ണൻ ആയിരുന്നു താളം. കൃഷ്ണദാസ് പുറമേരി ശ്രുതി മീട്ടി.

ഇതിനു ശേഷം ഹംസധ്വനി രാഗത്തിൽ വാതാപി ഗണപതീം സ്തുതിയോടെ ചെമ്പൈ സംഗീതോൽസവ സബ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആദ്യ കച്ചേരി നടന്നു. തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ, ചെമ്പൈ സുരേഷ്, പട്ടാഴി ഉണ്ണിക്കൃഷ്ണൻ എന്നിവർ വായ്പാട്ടിലും നെടുമങ്ങാട് ശിവാനന്ദൻ വയലിനിലും എൻ .ഹരി മൃദംഗവാദനത്തിലും അണി നിരന്നു. ആലപ്പുഴയിൽ നിന്നുള്ള സുലേഖ പദ്മകുമാറാണ് തുടർന്ന് സംഗീതാർച്ചന നടത്തിയത്.