ചെമ്പൈ സംഗീത മണ്ഡപത്തിൽ വ്യാഴാഴ്ച 180 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ആദ്യ വിശേഷാൽ കച്ചേരിയിൽ അമൃത മുരളിയാണ് സംഗീതാർച്ചന നടത്തിയത് . സൊഗുഡുജൂഡതരമാ എന്ന കീർത്തനമാണ് ആദ്യം ആലപിച്ചത് (കന്നഡ ഗൗഡ രാഗം, രൂപക താളം).തുടർന്ന് കന്നഡ രാഗത്തിലുള്ള വരഭുവി ഗോവിന്ദം (ആദി താളം ), ഗൗളി പന്ത് രാഗത്തിലുള്ള കൃഷ്ണ നന്ദ മുകുന്ദ (മിശ്ര ചാപ് താളം) എന്നിവ ആലപിച്ചു. ഭൈരവി രാഗത്തിലുള്ള പാലയ ദേവ ( രൂപക താളം) എന്ന കീർത്തനം ആലപിച്ചാണ് കച്ചേരി അവസാനിപ്പിച്ചത് . വയലിനിൽ ആർ കെ ശ്രീറാം കുമാർ ,മൃദംഗത്തിൽ ഡൽഹി സായ്‌റാം ,ഗഞ്ചിറയിൽ ഉഡുപ്പി ശ്രീകാന്ത് , മുഖ്ർ ശംഖിൽ തൃപ്പുണിത്തറ ഹരികൃ ഷ്ണൻ എന്നിവർ പക്ക മേളമൊരുക്കി.
തുടർന്ന് എ എസ് മുരളി കച്ചേരി അവതരിപ്പിച്ചു . ചാരുകേശി രാഗത്തിലുള്ള ആഡ മോടി ഗലദേ (ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് വിശേഷാൽ കച്ചേരി ആരംഭിച്ചത് . രണ്ടാമതായി ധന്യാസി രാഗത്തിലുള്ള ബാലകൃഷ്ണൻ പാദ മലർ (രൂപക താളം ) ,എന്ന കീർത്തനവും ,തുടർന്ന് അമൃത വർഷിണി രാഗത്തിലുള്ള അഹ ഹ നൈ വ ജാനേ ( ആദി താളം ) എന്ന കീർത്തനവും ആലപിച്ചു . അവസാനമായി ഖര ഹര പ്രിയ രാഗത്തിലുള്ള കരുണാ ജലധേ ( ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് സംഗീതാർച്ചന സമാപിച്ചത് ടി എച് സുബ്ര ഹ്മണ്യൻ വയലിനിലും ,ശ്രീ മുഷ്‌ണം രാജറൗ മൃദംഗത്തിലും ,ഉഡുപ്പി ശ്രീധർ ഘടത്തിലും പക്കമേളം തീർത്തു .
രാത്രി എട്ടു മുതൽ ഒൻപത് വരെ ദേവസ്വം വാദ്യ കലാനിലയത്തിലെ അധ്യാപകരുടെ താള വാദ്യ സമന്വയം അരങ്ങേറി വ്യഴാഴ്ച രാത്രി 12 മണിയോടെയാണ് സംഗീതാർച്ചന സമാപിച്ചത് 180 പേരാണ് വ്യഴാഴ്ച സംഗീതാർച്ചന നടത്തിയത്
ഫോട്ടോ ഉണ്ണി ഭാവന