ചാവക്കാട് അടക്കം 11 ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ , ഗുരുവായൂരിൽ ലോക്ക് ഡൗൺ
ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ചാവക്കാട് അടക്കം ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണിൽ ആക്കി . ഗുരുവായൂർ നഗര സഭ പ്രദേശം ലോക്ക് ഡൗണിലും ആയി . ചാവക്കാടിന് പുറമെ ടി പി ആർ നിരക്ക് 15 ന് മുകളിൽ വന്ന കൊടുങ്ങല്ലൂർ നഗര സഭയിലും , എറിയാട് ,കയ്പമംഗലം ,വലപ്പാട് , തളിക്കുളം, ഏങ്ങണ്ടിയൂർ , ,കടപ്പുറം, പുന്നയൂർ ,അളഗപ്പ നഗർ, പഴയന്നൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ ആണ് ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിട്ടുള്ളത് .ഇവിടങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കാം പത്രം ,മീൻ വിൽപന രാവിലെ 6 മുതൽ 8 വരെ മാത്രമെ അനുവദിക്കൂ.
ഗുരുവായൂർ ,വടക്കേകാട് പുന്നയൂർക്കുളം ചൊവ്വന്നൂർ , കണ്ടാണശ്ശേരി ചൂണ്ടൽ മുല്ലശ്ശേരി വാടാനപ്പള്ളി തുടങ്ങിയ 37 ഇടങ്ങളിൽ ലോക്ക് ഡൗൺ ആണ് ഏർപ്പെടുത്തിയിട്ടുള്ളത് . ഇവിടെ ഭക്ഷണം വിൽക്കുന്ന കടകൾ ,ബേക്കറികൾ പലചരക്ക് ,പഴം പച്ചക്കറി , പാൽ ,ഇറച്ചി മീൻ സ്റ്റാളുകൾ , കാലിത്തീറ്റ കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാം . കല്യാണ ആവശ്യങ്ങൾക്കായി തുണിത്തരങ്ങൾ ,സ്വർണം ,പാദരക്ഷകൾ വിൽക്കുന്ന കടകൾ , വിദ്യാർത്ഥികളുടെ പഠന സാമഗ്രഹികൾ വിൽക്കുന്ന കടകൾ ,സാധനങ്ങൾ നന്നാക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം