Above Pot

ചാവക്കാടിന് ടൗൺഹാൾ ആവശ്യമില്ല , പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നിവാസികളുടെ ചിരകാല ആവശ്യമായ ടൗൺ ഹാൾ നിർമാണത്തെ ബജറ്റിൽ നിന്നും പടി കടത്തി ചാവക്കാട് നഗര സഭ ബജറ്റ് അവതരിപ്പിച്ചു. .ടൗൺ ഹാൾ നിർമിച്ചില്ലെങ്കിലും കഴിഞ്ഞ വർഷ ബജറ്റ് വരെ ടൗൺഹാൾ നിർമാണത്തെ കുറിച്ച് ബജറ്റിൽ പരാമർശം പതിവ് ആയിരുന്നു . ടൗൺ ഹാൾ നിർമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥലത്ത് നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് 4 കോടി വകയിരുത്തി വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് ബജറ്റ് അവതരിപ്പിച്ചത് .

First Paragraph  728-90

Second Paragraph (saravana bhavan

. ടൂറിസം വികസനമാണ് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്ന മറ്റൊരു മേഖല. ചാവക്കാട് ബീച്ച് പാര്‍ക്ക് മുതല്‍ പുത്തന്‍കടപ്പുറം വരെ ഒരു തീരദേശ കോറിഡോര്‍ എന്ന നിലയില്‍ ബീച്ച് പാര്‍ക്ക് വിപുലീകരിക്കുന്നതാണ് ഇതില്‍ പ്രധാനം. വഞ്ചിക്കടവ് പാര്‍ക്കിനോടു ചേര്‍ന്ന് കനോലികനാലില്‍ ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കുന്നതാണ് മറ്റൊരു പദ്ധതി. ആശുപത്രികടവ് പ്രദേശത്തെ റവന്യുഭൂമി ഉപയോഗപ്പെടുത്തി പാര്‍ക്കും സാംസ്‌കാരികകേന്ദ്രവും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. നഗരസഭ തലത്തില്‍ കണക്ടിവിറ്റി മാപ്പുകള്‍ തയ്യാറാക്കാനും തകര്‍ന്ന റോഡുകള്‍ നവീകരിക്കാനും പുതിയ റോഡുകള്‍ നിര്‍മ്മിക്കാനുമായി രണ്ടു കോടി, മുട്ടില്‍ പ്രദേശത്ത് നഗരസഭയുടെ സ്ഥലത്ത് ഭൂമിയും വീടും ഇല്ലാത്ത 44 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചുനല്‍കുന്നതിന്റെ ഒന്നാം ഘട്ടമായി ഒന്നരക്കോടി രൂപ, മാലിന്യ സംസ്‌കരണ സംവിധാനത്തിനും നഗര ശുചീകരണത്തിനുമായി രണ്ടു കോടി എന്നിവയാണ് കൂടുതല്‍ തുക വകയിരുത്തിയ മറ്റ് പദ്ധതികള്‍.

കാര്‍ഷിക മേഖല, കാന നിര്‍മ്മാണം, ലിംഗ നീതിയില്‍ അധിഷ്ഠിതമായി തൊഴില്‍ മേഖല മെച്ചപ്പെടുത്തല്‍, തീരമേഖലയുടെ വികസനവും മത്സ്യതൊഴിലാളി ക്ഷേമവും, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ഉന്നമനം എന്നിവക്കായി ഓരോ കോടി രൂപ വീതം വകയിരുത്തി.ചാവക്കാട് പുതിയ പലത്തിന് ഇരുവശവും സര്‍ക്കാര്‍ സഹായത്തോടെ നടപ്പാത നിര്‍മിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്. നഗരസഭയുടെ വാതകശ്മശാനത്തില്‍ പുതിയ ഒരു ബർണർ സ്ഥാപിക്കാൻ 50 ലക്ഷം വകയിരുത്തി.വയോജന ക്ഷേമം, സ്ത്രീ ശാക്തീകരണം, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം എന്നിവക്കും 50 ലക്ഷം വീതം വകയിരുത്തി.വനിതാ വികസനത്തിന് 40 ലക്ഷവും വകയിരുത്തി. എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതോടൊപ്പം ലിംഗനീതിയിലും അധിഷ്ഠിതമായ വികസനം ലക്ഷ്യമാക്കിയുള്ള ജന്‍ഡര്‍ ബജറ്റ് ആണ് അവതരിപ്പിച്ചത്.

ആകെ 99.55 കോടി രൂപ വരവും 96.97 കോടി രൂപ ചെലവും 2.58 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികൾ തന്നെ ആണ് കൂടുതലും. നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് യോഗത്തില്‍ അധ്യക്ഷയായി. ബജറ്റ് ചര്‍ച്ച 30-ന് 10.30-ന് നടക്കും.

അതെ സമയം പ്രതിപക്ഷ ബഹിഷ്കരണതിനിടെയാണ് ബജറ്റ് അവതരണം നടന്നത് .ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി പ്രവത്തിക്കുന്ന കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ നഗര സഭ സെക്രട്ടറിയെ ഉപരോധിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് കൗൺസിലർമാർ ബജറ്റ് അവതരണം ബഹിഷ്കരിച്ചത്