Post Header (woking) vadesheri

ചാവക്കാട് വികസന സെമിനാര്‍ കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ചാവക്കാട് : ചാവക്കാട് നഗരസഭ 2021- 2022 ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍.വി. സോമന്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാറില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

Third paragraph

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ .ഷാഹിന സലീം 2021-22 വര്‍ഷത്തെ 36 കോടി രൂപയുടെ പ്രവര്‍ത്തികളുളള കരട് പദ്ധതി രേഖ അവതരിപ്പിച്ചു

വൈസ് ചെയര്‍മാന്‍ കെകെ മുബാറക്ക്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. എസ് അബ്ദുള്‍ റഷീദ്, ബുഷറ ലത്തീഫ്,, പ്രസന്ന രണദിവെ,എ. പി.മുഹമ്മദ് അന്‍വര്‍, പ്രതിപക്ഷനേതാവ് കെ. വി. സത്താര്‍, കൗണ്‍സിലര്‍ എം ആര്‍ രാധാകൃഷ്ണന്‍,ആസൂത്രണസമിതിയംഗവും മുന്‍ നഗരസഭ ചെയര്‍മാനുമായ എന്‍. കെ അക്ബര്‍, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, നഗരസഭ ആസൂത്രണ സമിതിഅംഗം കെ. എ. രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു