Header 1 vadesheri (working)

ചാവക്കാട് വാതില്‍പടി സേവന പദ്ധതി നവംബര്‍ ഒന്നുമുതല്‍.

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയില്‍ നവംബര്‍ ഒന്നുമുതല്‍ വാതില്‍പടി സേവന പദ്ധതി ആരംഭിക്കന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം .കിടപ്പു രോഗികള്‍ ഉള്‍പ്പെടെ അശരണര്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് വാതില്‍പടി സേവനം. സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവര്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയാണിത്.

First Paragraph Rugmini Regency (working)

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായം, അടിയന്തര ഘട്ടത്തില്‍ മരുന്നുകള്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ വീടുകളില്‍ എത്തിച്ചുനല്‍കുക. തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട്, കുന്നംകുളം നഗരസഭകളും ചേര്‍പ്പ് പഞ്ചായത്ത് ഉള്‍പ്പെടെ മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Second Paragraph  Amabdi Hadicrafts (working)

വഴിയോര കച്ചവടക്കാരുടെ സര്‍വേ നടത്തി ഉണ്ടാക്കിയ ലിസ്റ്റ് പുനപരിശോധിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു