Post Header (woking) vadesheri

ചാവക്കാട് വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

Arya bhavan inner

ചാവക്കാട് : നഗരസഭയിലെ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാതിൽപ്പടി സേവനം ആദ്യ ഘട്ടത്തിൽ 50 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് നടത്തപ്പെടുന്നത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

പ്രായാധിക്യം ഗുരുതര രോഗം, അതി ദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവരുടെയും അറിവില്ലായ്മയും മറ്റു നിസ്സഹായാവസ്ഥകളും മൂലം സർക്കാർ സേവനങ്ങൾ യഥാസമയം കൃത്യമായി ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെയും അടുത്തേക്ക് സേവനങ്ങൾ സുഗമവും കാര്യക്ഷമവും സമയ ബന്ധിതവുമായി എത്തിച്ചു നൽകുന്നതിനാണ് വാതിൽപടി സേവനം ആരംഭിച്ചിട്ടുള്ളത്.

First Paragraph Jitesh panikar (working)

മുഖ്യമന്ത്രിയുടെ 10 ഇന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന വാതിൽപ്പടി സേവനത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംഗ്, സാമൂഹ്യസുരക്ഷ പെൻഷൻ അപേക്ഷ, സി.എം.ഡി.ആർ.എഫ് അപേക്ഷ, അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ എന്നീ സേവനങ്ങളാണ് നൽകുന്നത്.
നഗരസഭയിലെ വാതിൽപ്പടി സേവന പദ്ധതിക്കായി 17 അംഗ മുനിസിപ്പൽ തല കമ്മിറ്റി രൂപീകരിച്ച് 669 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്‌.

പദ്ധതിയുടെ നടത്തിപ്പിനായി 2 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിരുത്തുകയും പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭി ക്കു കയും ചെയ്തിട്ടുണ്ട്. .സേവനവുമായി ബന്ധപ്പെട്ട് കൗൺസിലർമാർക്കും കമ്മിറ്റി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു

ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ കെ. കെ. മുബാറക് . സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൽ റഷീദ് പി.എസ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ.വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ. വി.സത്താർ എന്നിവർ സംസാരിച്ചു