മണത്തല നേർച്ചക്കിടെ ആന ഇടഞ്ഞു , ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു

ചാവക്കാട് : മണത്തല നേർച്ചയിലെ നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞു .ഭയന്ന തുടർന്ന് ആളുകൾ ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു .
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രി ഹയാത് ആശുപത്രി ,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു .

Vadasheri

ചൊവ്വാഴ്ച വൈകീട്ട് നാലര മണിയോടെ മടേകടവിലാണ് സംഭവം. ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുറപ്പെട്ട നാട്ടു കാഴ്ച മടെക ടവിനു പടിഞ്ഞാറു ഭാഗത്ത് എത്തിയപ്പോഴാണ് മടെകടവ് പടിവട്ടത്ത് നിന്ന് രാത്രി ആരംഭിക്കുന്ന മിറാക്കിൾസ് കാഴ്ചയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്ന ആനകളും മുഖാ മുഖം എത്തിയപ്പോഴാണ് പ്രശനങ്ങൾ ഉടലെടുത്തത് . നാട്ടു കാഴ്ചയിലെ പാലക്കാട് പുത്തുർ ദേവിനന്ദൻ എന്ന ആന മിറാക്കിൾസിന്റെ ഭാഗമായി എത്തിയ കൊളക്കാടൻ കുട്ടി കൃഷ്ണൻ എന്ന ആനയെ കുത്തി വീഴ്ത്തി . ആനകളുടെ തുമ്പി കയ്യിൽ പിടിച്ചിരുന്ന പനം പട്ട കൾ തമ്മിൽ കൂട്ടി മുട്ടിയതാണ് ദേവി നന്ദൻ എന്ന ആനയെ പ്രകോപിപ്പിച്ചത് എന്ന് പറയുന്നു .

ഇത് കണ്ട മറ്റു രണ്ടു ആനകളും വിരണ്ടു എന്നാൽ കുത്തു കൊണ്ട ആനയെയും മറ്റു രണ്ടു ആനകളെയും ഉടൻ തന്നെ പാപ്പാന്മാർ നിയന്ത്രണത്തിലാക്കി . ഇതിനിടെ കുത്തിയ ദേവിന്ദൻ ഇടഞ്ഞോടി മൂന്ന് മതിലുകളൂം ഫല വൃക്ഷങ്ങളും നശിപ്പിച്ചു . തുടർന്ന് കണ്ണച്ചാം പുരക്കൽ വേലുണ്ണിയുടെ പറമ്പിലേക്ക് കയറി .മതിൽ കെട്ടിനകത്ത് ആനയെ ഗേറ്റ് അടച്ചിട്ടു പുറത്തേക്ക് പോകുന്നത് നിയന്ത്രിച്ചു . പാപ്പാന്മാർ വടം എറിഞ്ഞു വരുതിയിലാക്കാൻ ഏറെ ശ്രമം നടത്തി പിന്നീട് എലിഫന്റ് സ്ക്വാട് എത്തി ക്യാച്ച് ബെൽറ്റ് ഇട്ട് തളക്കുകയായിരുന്നു .
ചിതറിയോടുന്നതിനിടെ പരിക്കേറ്റ ഇരട്ട പ്പുഴ ആലുങ്ങല്‍ മോനിഷ(28), മോനിഷ
യുടെ ബന്ധു കൊയിലാണ്ടി ബിനീഷിന്‍റെ മകൻ അലൻ (5),പന്നി ത്തടം വടക്കേ
ത്തയില്‍ മുഹമ്മദിന്‍റെ മകള്‍ ഹസ്ന(12) എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍
കോളേജില്‍ പ്രവേശി പ്പി ച്ചു.ബ്ലാങ്ങാട് ചാലില്‍ മജീദിന്‍റെ ഭാര്യ
ഫാ ത്തിമ(60),ഇരട്ട പ്പുഴ അണ്ട ത്താട് പരീതിന്‍റെ ഭാര്യ ലുബിന(32),അ
ഞ്ചങ്ങാടി പണിക്കവീട്ടില്‍ ഹുസൈന്‍റെ മക്കളായ നസീം(11),ഹംദാൻ (18),
ഇരട്ട പ്പുഴ മമ്മ സ്രായില്ല ത്ത് ഷറഫുദ്ദീന്‍റെ മകൻ ഷെബീബ്(8),ആന പ്പുറ
ത്തുണ്ടാ യിരുന്ന മടേകടവ് കൊച്ചംകളം പ്രേമന്‍റെ മകൻ ശ്രീജി ത്ത്(18),സു
ഹറാബി(38),ഷഹര്‍ബാ3(34),ഷെമീം(8),അലി(28) വെളിയം കൊട് സ്രാങ്കിന്റകത്ത് ഖാദർ 38 , മകൻ അമീൻ 8 അണ്ടത്തോട് ആലിമിന്റകത്ത് ഹുസ്സൈൻ 43 ,സുഹൃത്ത് കബീർ 39 എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. എസ് ഐ ജയപ്രദീപ് എ എസ് ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും ആളുകളെ നിയന്ത്രിക്കാൻ എത്തിയിരുന്നു .

Star

ആയിരകണക്കിന് പേര് പങ്കെടുക്കുന്ന മണത്തല നേർച്ച പോലെയുള്ള ആഘോഷങ്ങൾക്ക് വേണ്ടത്ര സുരക്ഷാ ഒരുക്കാതെയാണ് പല സംഘടനകളും കാഴ്ച കൊണ്ട് പോകുന്നത് എന്ന് ആക്ഷേപം ഉണ്ട് .നേർച്ചയുടെ ആദ്യ ദിനമായ തിങ്കളാഴ്ച്ചയും ഒരാന കുറുമ്പ് കാണിച്ചിരുന്നു . ഇത് മൂലം ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു .നിരവധി കുട്ടികളെ ആന പുറത്ത് കയറ്റുകയും ഇറക്കുകയും ചെയ്തതോടെയാണ് കാറ്റാടി കടവ് റോഡിന് സമീപം വച്ച് ആനയിടഞ്ഞത്