Above Pot

ചാവക്കാട് തിരുവത്ര ഗ്രാമക്കുളം ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടി

ചാവക്കാട് : തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി . ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. . ഇടഞ്ഞ ആന ദേശീയപാത മുറിച്ച് കടന്നു കിഴക്കോട്ടോടി കുഞ്ചേരി പാടത്തു നിലയുറപ്പിച്ചു. പിന്നീട് പാപ്പാന്മാർ എത്തി തളക്കുകയായിരുന്നു. കുന്നംകുളം വിജയകൃഷ്ണൻ എന്ന ആനയാണ് ഓടിയത്. ആന ഓടിയതോടെ ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേർ ചാടി രക്ഷപ്പെട്ടു.

First Paragraph  728-90

പകൽ താലം ക്ഷേത്രത്തിൽ പ്രവേശിച്ചത്തിനു ശേഷം കതിന പൊട്ടുന്ന ശബ്ദം കേട്ട് വിരണ്ടതാണെന്നു പാപ്പാൻമാർ പറഞ്ഞു. എന്നാൽ ഏത് ക്ഷേത്രത്തിലെ ഉത്സവത്തിനും കതിന പൊട്ടുന്നതാണെന്നും ഇതൊക്കെ കേട്ട് ആനകൾക്ക് പരിചിതമായിട്ടുണ്ടാകും ,ഒന്നുകിൽ ആനക്ക് മദപ്പാട് കാലം ആരംഭിക്കുകയോ ,അല്ലെങ്കിൽ മദപ്പാടിൽ നിന്ന് പൂർണമായും മോചിത മാകുന്നതിന് മുൻപ് എഴുന്നള്ളിപ്പിന് കൊണ്ട് വന്നതോ ആകാമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു .ചാവക്കാട് എ എസ് ഐ അനിൽ മാത്യു വിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ആനയെ പിന്നീട് ലോറിയിൽ കയറ്റി കൊണ്ടു പോയി ലോറിയിൽ പോകുമ്പോഴും ആന അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു .

Second Paragraph (saravana bhavan