Post Header (woking) vadesheri

ചൂടിനെ ചെറുക്കാൻ ചാവക്കാട് തണ്ണീർ പന്തൽ

Above Post Pazhidam (working)

ചാവക്കാട് :വേനൽ കടുത്തതോടെ ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്റിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ. കെ.മുബാറക് അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant


കുടിവെള്ളത്തിനു പുറമെ തണ്ണീർമത്തൻ,സംഭാരം തുടങ്ങിയ ദാഹശമിനികളും വിതരണം ചെയ്യുന്നു. നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, കെ.വി.ഷാനവാസ് എന്നിവർ സംസാരിച്ചു .നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ സംബന്ധിച്ചു