Post Header (woking) vadesheri

ചേറ്റുവയിൽ അജ്ഞാത വാഹനമിടിച്ചു ചാവക്കാട് സ്വദേശിയുടെ മരണം , വാഹനം പോലീസ് കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : സൈക്കിൾ യാത്രികനായ ചാവക്കാട് സ്വദേശി ചേറ്റുവയിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ വാഹനം പോലീസ് പിടികൂടി ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ വേലായുധൻ്റെ മകൻ സുബ്രഹ്മണ്യൻ ആണ് ചേറ്റുവയിൽ വെച്ച് വാഹനമിടിച്ചു മരിച്ചത് മരിച്ച സംഭവത്തിൽ ഇടിച്ച അജ്ഞാത വാഹനം വാടാനപ്പള്ളി പൊലീസ് പിടികൂടി.

Ambiswami restaurant

ഏങ്ങണ്ടിയൂർ എം.ഐ..ആശുപത്രിയിലെ കാൻറീനിലെ ജോലിക്കാരനായ സുബ്രഹ്മണ്യൻ ഇക്കഴിഞ്ഞ 20 ന് പുലർച്ചെ വീട്ടിൽ നിന്നും സൈക്കിളിൽ ജോലിക്ക് പോകുന്ന സമയത്താണ് ഏതോ വാഹനം ഇടിച്ചത്. റോഡിൽ ചോരയിൽ കുളിച്ചു കിടന്ന സുബ്രഹ്മണ്യനെ ഇതു വഴി പോയിരുന്നവർ സമീപത്തെ ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു.

സമീപ പ്രദേശങ്ങളിലെ സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ച വാടാനപ്പള്ളി പോലീസ് ആണ് വാഹനം കസ്റ്റഡിയിൽ എടുത്തത് . ഇതു വഴി പോയിരുന്ന മുൻഭാഗം തകർന്ന പെട്ടിഓട്ടോയുടെ നമ്പർ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാടാനപ്പള്ളി പോലീസ് വാഹനം കണ്ടെത്തിയത്.

Second Paragraph  Rugmini (working)

കോഴിക്കോട് സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട വാഹനം ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വാടാനപ്പള്ളി പൊലീസ് പറഞ്ഞു