Madhavam header
Above Pot

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ,മുഖ്യപ്രതികളില്‍ ഒരാൾ ഗുരുവായൂരിൽ നിന്നും പിടിയിലായി.

ഗുരുവായൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടി. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂർ കിഴക്കേ നടയിയിലുള്ള ലോഡ്ജിൽ നിന്നു മാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ സപ്ലൈക്കോ ഏജന്റായി പ്രവര്‍ത്തിച്ച ബിജോയ് കോടികള്‍ വെട്ടിച്ചുവെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ തേക്കടിയില്‍ നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന്റെ എംഡിയും ബിജോയ് ആയിരുന്നു.

അതെ സമയം കോടികളുടെ വന്‍ ക്രമക്കേട് നടന്ന കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു . നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളതിന്റെ കണക്കും തിരിമറി കേസില്‍ പ്രതികളായവരുടെ സ്വത്ത് വിവരങ്ങളും ഈ സമിതി പരിശോധിച്ച്‌ വിലയിരുത്തും.

Astrologer

പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തിലാകും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക.

Vadasheri Footer