Post Header (woking) vadesheri

തൃശൂരിലെ സ്വകാര്യ ഹോസ്റ്റലിൽ ചാവക്കാട് സ്വദേശിനി‌യെ മരിച്ചനിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

തൃശൂർ∙ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി‌ റിൻസി (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ തൃശൂര്‍ കിഴക്കേകോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘നക്ഷത്ര’ ലേഡീസ് ഹോസ്റ്റലിലെ 6-ാം നമ്പര്‍ മുറിയിലാണ് സംഭവം. ഈ മുറിയില്‍ ഒരു വർഷമായി റിന്‍സി താമസിച്ചുവരികയാണ്.

Ambiswami restaurant

മുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് കെട്ടിതൂങ്ങി മരിച്ചനിലയിലാണ് റിന്‍സിയെ കണ്ടെത്തിയത്. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ തുണിക്കടയിൽ സെയില്‍സ് ഗേളായി ജോലി ചെയ്ത് വരികയായിരുന്നു റിൻസി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡി.കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം