Above Pot

ചാവക്കാട് സബ് ജയിൽ ക്ഷേമ ദിനാഘോഷം സമാപിച്ചു

ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ വിശിഷ്ടാതിഥിയായിരുന്നു. ജയിലിലെ അന്തേവാസികളുടെ മാനസിക ഉല്ലാസവും മനപരിവര്‍ത്തനവും ലക്ഷ്യമാക്കിയാണ് ക്ഷേമ പദ്ധതിയുടെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തഹസില്‍ദാര്‍ സി എസ് രാജേഷ്, ചാവക്കാട് എസ്എച്ച്ഒ അനില്‍ ടി. മേപ്പുള്ളി, റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ ലക്ഷ്മി, എഫ്.സി.സി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലിന്‍, കൃഷി ഓഫീസര്‍ ഷീജ, സബ്ജയില്‍ സൂപ്രണ്ട് എം. ബി യൂനസ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എം. ഡി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചേര്‍പ്പ് ബ്ലോക്ക് തീയറ്ററിന്റെ തീയേറ്റര്‍ സ്‌കെച്ച് എന്ന നാടകവും ചെണ്ടമേളം, ഗാനമേള എന്നീ പരിപാടികളും അരങ്ങേറി.

First Paragraph  728-90