ചാവക്കാട് സ്റ്റേഡിയം വികസനത്തിന് ഭൂമി അക്വിസിഷനിലൂടെ ഏറ്റെടുക്കും
ചാവക്കാട്: നഗസഭാ സ്റ്റേഡിയം വികസനത്തിന് സര്‍ക്കാര്‍ വിലയ്ക്കു ഭൂമി നല്‍കാൻ ഭൂവുടമകള്‍ തയ്യാറല്ലാ ത്തതിനാല്‍ ആവശ്യമുള്ള സ്ഥലം അക്വിസിഷനിലൂടെ ഏറ്റെടുക്കും. സ്റ്റേഡിയം നിര്‍മാണ ത്തിനായി കളക്ടര്‍ നിശ്ചയി ച്ച വിലയ്ക്ക് സ്ഥലമുടമകള്‍ ഭൂമി വിട്ടുനല്‍കാ ത്ത സാഹചര്യ ത്തില്‍
അക്വിസിഷൻ നടപടികളിലൂടെ സ്ഥലം ഏറ്റെടുക്കാൻ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനി ച്ചു.ഒരു ആറിന് 2,01736 രൂപയാണ് കളക്ടര്‍ നിശ്ചയി ച്ച വില. ഈ വിലയ്ക്കു സ്ഥലം നല്‍കാൻ ഉടമകള്‍ തയ്യാറല്ലാ ത്തതിനാലാണ് അക്വിസിഷൻ നടപടികളിലൂടെ ഭൂമി ഏറ്റെടുക്കാൻ നഗരസഭ തീരുമാനി ച്ചത്. നാല് ഉടമകളുടെ പേരിലായി 82 സെന്‍റ് ഭൂമിയാണ് ഇ ത്തര ത്തിലുള്ളത്.
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള 73 സെന്‍റ് സ്ഥലം കൂടി ഇതു കൂടാതെ സ്റ്റേഡിയം നിര്‍മാണ ത്തിന് ഏറ്റെടുക്കേണ്ടതുണ്ട് . എന്നാല്‍ ഈ വ്യക്തിയുടെ പേരിലുള്ള സ്ഥലം ജപ്തി നടപടി നേരിടുന്നതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് നിയമോപദേശം തേടുന്നതുള്‍െ പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാൻ യോഗം തീരൂമാനി ച്ചു.് നഗരസഭയില്‍ വസ്തുനികുതി ഓണ്‍ലൈൻ മുഖേന ഒടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.പ്രളയബാധിത പ്രദേശങ്ങളിലെ
പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയ്ക്ക് അനുവദി ച്ച വാട്ടര്‍ ട്രീറ്റ്മെന്‍റ്പ്ലാന്റ്സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗ ത്തില്‍തീരുമാനമായി.
കേരള വാട്ടര്‍ അതോറിറ്റിയാണ് ഈ പ്രവര്‍ ത്തിയുടെ നിര്‍വ്വഹണ ഏജൻസി.പര പ്പില്‍ ത്താഴം ട്രഞ്ചിംഗ് ഗ്രൗില്‍ ജോലി ചെയ്യുന്ന കുടുംബശ്രീ തൊഴിലാളികളില്‍ ചിലര്‍ ജോലി ഉപേക്ഷി ച്ചതിനാല്‍
രണ്ടു പേരെ കൂടുതലായി നിയമിക്കണമെന്ന കൗണ്‍സിലര്‍ പി.പി.നാരായണന്‍റെ ആവശ്യം യോഗം അംഗീകരി ച്ചു.ഇവരുടെ ദിവസ വേതനം 200 രൂപയില്‍ നിന്ന് 300 രൂപയായി വര്‍ധി പ്പത് അപര്യാപ്തമാണെന്നും വേതനം 500 ആക്കി വര്‍ധി പ്പിക്കണമെന്നമുള്ള കൗണ്‍സിലര്‍ ബാബുരാജിന്‍റെ ആവശ്യവും യോഗം അംഗീകരി ച്ചു.
നഗരസഭയില്‍ 75 വയസ് കഴിഞ്ഞ വരില്‍ പലര്‍ക്കും വാര്‍ധക്യ പെൻ ഷനായി ഇപ്പോഴും 1200 രൂപ തന്നെയാണ് ലഭിക്കുന്നതെന്നും സര്‍ക്കാര്‍ ഉ ത്തരവനുസരി ച്ചുള്ള 1500 രൂപ നല്‍കാൻ നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ ഷാജിത മുഹമ്മ ദ് ആവശ്യെ പ്പട്ടു.ഒറ്റെ ത്തങ്ങ് മുതല്‍ മുതുവട്ടൂര്‍ വരെഎല്‍.ഇ.ഡി. തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധ തി മമ്മി യൂര്‍ വരെ നീട്ടണമെന്ന കൗണ്‍സിലര്‍ സൈസണ്‍ മാറോക്കിയുടെ ആവശ്യവും യോഗം അംഗീകരിച്ചു.നഗരസഭാ ചെയര്‍മാൻ എൻ .കെ.അക്ബര്‍ യോഗ ത്തില്‍ അധ്യക്ഷനായി.