Post Header (woking) vadesheri

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. രാവിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

Second Paragraph  Rugmini (working)

നഗരസഭാ ഉപാധ്യക്ഷൻ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, മുഹമ്മദ് അൻവർ. എ. വി , പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഷെമീർ.എം, നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തൊഴിൽ അധിഷ്ഠിത സൗജന്യ നൈപുണ്ണ്യ പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യം ഉള്ള യുവതി യുവാക്കൾക്കായി രാവിലെ സെമിനാറും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചു.

Third paragraph