Post Header (woking) vadesheri

ചാവക്കാട് നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. നഗരസഭയിലെ നാല്‍പതിലധികം വരുന്ന ശുചീകരണ തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കോവിഡ് കാലത്തെ പ്രതികൂല സാഹചര്യത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനുള്ള ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ തുടര്‍ന്നും നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ക്യാമ്പില്‍ പങ്കെടുക്കാത്തവര്‍ക്ക് വിവിധ രോഗ പരിശോധനകള്‍ നടത്തി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി ബി സക്കീര്‍ ഹുസൈന്‍, എം ഷെമീര്‍ എന്നിവര്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)