Post Header (woking) vadesheri

ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിന് ‘തെളിനീരോഴുകും നവകേരളം’ സമ്പൂര്‍ണ ജലസുചിത്വ യജ്ഞം 2022 ഭാഗമായി ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു. ചാവക്കാട് കനോലി കനാലിന് തീരത്ത് നടന്ന പരിപാടി ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷാഹിന സലിം, ബുഷ്റ ലത്തീഫ്, അഡ്വക്കേറ്റ് മുഹമ്മദ് അന്‍വര്‍, ഫൈസല്‍, പ്രസന്ന രണദിവ് എം ബി പ്രമീള, , അക്ബര്‍ കോനേത്, മഞ്ജു സുഷില്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കനോലി കനാലിലൂടെ ജല യാത്രയും ഉണ്ടായി.

Ambiswami restaurant