
ചാവക്കാട് നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കിൽ നഗര സഭ സ്വീകരിക്കും

ചാവക്കാട് : നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 50
ദിവസത്തിനകം നഗരസഭാ ഓഫീസില്‍ നല്‍കാമെന്ന് കൗൺസിൽ യോഗം  തീരുമാനിച്ചു . മാസ്റ്റര്‍ പ്ലാന്‍ നഗരസഭാ
ഓഫീസിലും നഗരസഭ www.chavakkadmunicipality.in എന്ന  വെബ് സൈറ്റിലും  ലഭിക്കും . മണത്തല മത്സ്യഗ്രാമത്തില്‍ ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനായി
കൗണ്‍സില്‍ അംഗങ്ങളായ .പി.പി.നാരായണന്‍, .പി.എം.നാസര്‍ എന്നിവരെ കൗൺസിൽ  ശുപാര്‍ശ ചെയ്തു. സംസ്ഥാന ലഹരി മിഷന്‍ വിമുക്തിയുമായി സഹകരിച്ച് ലഹരിയ്ക്കെതിരെ ബോധവല്‍ക്കരണം
നടത്തുന്നതിന് റിപ്പബ്ലിക് ദിനത്തില്‍ സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം
സംഘടിപ്പിക്കും   ഒന്നാം സ്ഥാനക്കാര്‍ക്ക് 1000/- രൂപ ക്യാഷ്
അവാര്‍ഡും മറ്റു വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു   

			