Above Pot

പട്ടികജാതി – മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്ക് നഗരസഭ ലാപ് ടോപ് വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ 2018-19 വര്‍ഷത്തെ ജനകീയാസൂത്ര പദ്ധതി പ്രകാരം നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള ഉപകരണങ്ങള്‍, പട്ടികജാതി, മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവയുടെ വിതരണം എം.എല്‍.എ. .കെ.വി.അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു .പുത്തന്‍കടപ്പുറം ജി.ആര്‍.എഫ്.ടി.എച്ച്.എസ് വിദ്യാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയർമാൻ എന്‍.കെ.അക്ബര്‍ അധ്യക്ഷത വഹിച്ചു .

First Paragraph  728-90

സ്ഥിരംസമിതി അധ്യക്ഷന്മാരായ .കെ.എച്ച്.സലാം, .എ.സി.ആനന്ദന്‍,
.എ.എ.മഹേന്ദ്രന്‍, .സബൂറ, .എം.ബി.രാജലക്ഷ്മി, വാര്‍ഡ് കൗണ്‍സിലര്‍
.സീനത്ത് കോയ, നഗരസഭാ സെക്രട്ടറി ഡോ.സിനി.റ്റി.എന്‍., മറ്റു കൗണ്‍സില്‍ അംഗങ്ങള്‍
തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു . 51 ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഉപകരകണങ്ങള്‍ വിതരണം ചെയ്യുന്നതിന് 4 ലക്ഷം രൂപയും പട്ടികജാതി,മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനായി 6 ലക്ഷം രൂപയും ആണ് പദ്ധതി ചെലവ്.

Second Paragraph (saravana bhavan