Madhavam header
Above Pot

ഗുരുപൂജാ അവാർഡിന് അർഹനായ ഉണ്ണി ഗുരുക്കളെ ചാവക്കാട് നഗരസഭ ആദരിച്ചു

ചാവക്കാട്: കേരള ഫോക്‌ലോർ അക്കാദമിയുടെ 2019ലെ ഗുരുപൂജാ അവാർഡിന് അർഹനായ വല്ലഭട്ടാ കളരിയാശാൻ ഉണ്ണി ഗുരുക്കളെ ചാവക്കാട് നഗരസഭ ആദരിച്ചു. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിൽ 63 വർഷത്തെ നിസ്തുലമായ സേവനത്തിനാണ് അവാർഡ് ലഭിച്ചത്. ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് പൊന്നാടയണിയിച്ച് ആദരം നൽകി. വൈസ് ചെയർമാൻ കെ കെ മുബാറക്‌, കൗൺസിലറും മുൻ ചെയർമാനുമായ എം ആർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ എം ബി പ്രമീള എന്നിവർ പങ്കെടുത്തു

Vadasheri Footer