Post Header (woking) vadesheri

ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്‌കൂൾ വാർഷികം

Above Post Pazhidam (working)

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ 135- )o വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉൽഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.

Ambiswami restaurant

സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ, കൗൺസിലർ എം ബി പ്രമീള രാധാകൃഷ്ണൻ കാക്കശേരീ വിപിൻ.കെ. വേണുഗോപാൽ( എസ് എച്ച് ഒ, ചാവക്കാട്), സി.എച്ച്. റഷീദ് പ്രിൻസിപ്പൽ ഇൻ ചാർജ് എംഡി ഷീബ ഹെഡ്മിസ്ട്രസ് എം സന്ധ്യ പി വി നിഷാദ്, കെ എസ് സരിതകുമാരി, ഷൈബി വത്സൻ, ഡോ പി വി മധു സൂദനൻ, ജെ ലൗലി, സി എൽ മാത്യു, എൻ വി മധു, പി സുമ, ഗൗരി എ എസ് എന്നിവർ സംസാരിച്ചു .

Second Paragraph  Rugmini (working)

കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ട് കലാസന്ധ്യയും അരങ്ങേറി . നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി വിശിഷ്ടാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പേഴ്‌സി ജേക്കബ്, അനധ്യാപകൻ ഹരിദാസൻ എ എ എന്നിവർക്ക് യാത്രയയപ്പ് നൽകി .

Third paragraph