Post Header (woking) vadesheri

ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷന്റെ 62-വാർഷിക പൊതുയോഗവും കുടുംബസംഗമവും, വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു മുതുവട്ടൂർ രാജഹാളിൽ വെച്ച് നടന്ന പൊതുയോഗം ജില്ല ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാറും, കുടുംബ സംഗമം നടൻ ശിവജി ഗുരുവായൂരും ഉദ്ഘാടനം ചെയ്തു. :കെ വി അബ്‌ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം കരസ്ത മാക്കിയ വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ അക്ബർ പുരസ്‌കാരം നൽകി. സി. എം. എ. ജനറൽ സെക്രട്ടറി ജോജി തോമസ് കെ. വി. വി. ഇ. എസ് ഗുരുവായൂർ മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ, ടൌൺ കൗൺസിലർ എ എച്ച് അക്ബർ, വാർഡ് കൗൺസിലർ ബുഷറ ലത്തീഫ്, ട്രഷറർ കെ കെ സേതുമാധവൻ, കെ എൻ സുധീർ, സി ടി തമ്പി, കെ കെ നടരാജൻ, പി എം അബ്‌ദുൾ ജാഫർ, പി എസ് അക്ബർ എന്നിവർ സംസാരിച്ചു

Ambiswami restaurant