Post Header (woking) vadesheri

ചാവക്കാട് മെഡിക്കൽ ഷോപ്പിൽ വൻ കവർച്ച .1.89 ലക്ഷം രൂപ കവർന്നു

Above Post Pazhidam (working)

ചാവക്കാട് : താലൂക്ക് ആശുപത്രി റോഡിനടുത്ത് മെഡിക്കൽ ഷോപ്പിൽ വൻ കവർച്ച 1,89,000 രൂപ കവർന്നു. .ആശുപത്രി റോഡിലുള്ള വി.കെയർ മെഡിക്കൽസിന്റെ മുൻവശത്തെ ഷട്ടറിന്റെ രണ്ട് താഴുകൾ പൊളിച്ചാണ് മോഷ്ട്ടാവ് അകത്ത് കടന്നത്.തിങ്കളാഴ്ച പുലർച്ചെ 2.30-നാണ്‌ മോഷണം.ഷട്ടർ തുറന്ന മോഷ്ട്ടാവ് അകത്ത് കടന്ന് താഴത്തെ ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന 7000 രൂപയും,മുകളിൽ അക്കൗണ്ട്സ് മുറിയിലെ ഷെൽഫ് കുത്തി പൊളിച്ച് അവിടെ ഉണ്ടായിരുന്ന 1,82,000 രൂപയും ഉൾപ്പെടെ 1,89,000 രൂപ കവരുകയായിരുന്നു.

Ambiswami restaurant

രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരനാണ്‌ മോഷണ വിവരം അറിഞ്ഞത്.പുലർച്ചെ 2.30-ന് നടന്ന് വന്ന മോഷ്ട്ടാവ് മങ്കി കാപ്പും,കൈയുറയും ധരിച്ചിരുന്നതായി ഇവിടെ തന്നെയുള്ള സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.15 മിനിട്ടിനുള്ളിൽ മോഷണം നടത്തി ഇയാൾ സ്ഥലം വിടുകയും ചെയ്തു.തൃശൂരിൽ നിന്നും ഡോഗ് സ്ക്വാഡും,വിരൽ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.

Second Paragraph  Rugmini (working)

തൊട്ടടുത്ത് ഓവുങ്ങൾ പള്ളിക്കടുത്ത് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ അടുത്ത് വരെ മണം പിടിച്ച് നായയെത്തി..ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതപ്പെടുത്തി.

Third paragraph