ചാവക്കാട് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം.
ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച കാലത്ത് ചാവക്കാട് പുതിയ പാലത്തിന് സമീപം നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് നിർവഹിച്ചു.
ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . . കുടുംബശ്രീ CDS ചെയർപേഴ്സൺ . ജീന രാജീവ്, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു . നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷമീർ എം, ആസിയ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായശിവപ്രസാദ്,കവിത എന്നിവർ നേതൃത്വം നൽകി
മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയാതെ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും അജൈവമാലിന്യം കൈമാറാത്ത വീട്ടുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും യൂസർ ഫീ കുടിശ്ശിക കയായി പിരിച്ചെടുക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി ആകാശ് എം എസ് അറിയിച്ചു.