ചാവക്കാട് നഗരസഭ മാസ് ക്ലീനിംഗ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ഗാന്ധിജയന്തി ദിനത്തിൽ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ് ക്ലീനിംഗ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ . പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, കൗൺസിലർ എം ആർ രാധാകൃഷ്ണൻ നഗരസഭ സീനിയർ പബ്ലിക് ഇൻസ്പെക്ടർ ഗ്രേഡ് -1 ഷമീർ എം എന്നിവർ സംസാരിച്ചു

​സെപ്റ്റംബർ 17 മുതൽ ആരംഭിച്ച ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന്റെ സമാപനവും ഒക്ടോബർ 2-ന് നടന്നു. ക്ലീനിംഗ് പ്രവർത്തനങ്ങൾക്കൊപ്പം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം, പോസ്റ്റർ മേക്കിങ് മത്സരം എന്നിവയിൽ സമ്മാനാർഹരായ കുട്ടികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്യാമ്പയിൻ കാലയളവിൽ നടത്തിയത്.

First Paragraph Rugmini Regency (working)

ജനപ്രതിനിധികൾ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ, ഡിഎംസി ജീവനക്കാർ തുടങ്ങി നിരവധി പേർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.