Header 1 vadesheri (working)

ചാവക്കാട് നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട് : നഗരത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു.
മണത്തല പരേതനായ പോക്കാകില്ലത്ത് റസാക്ക് മകൻ ഇല്യാസ് (44) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ന് സംസം ബേക്കറിക്ക് മുന്നിലാണ് അപകടം നടന്നത് .
സ്‌കൂട്ടറിൽ ലോറി കൊളുത്തി വലിച്ചതിനെത്തുടർന്നു ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു . പിന് ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി , ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

First Paragraph Rugmini Regency (working)

ഇപ്പോൾ മുതുവട്ടൂർ കോടതിപ്പടിയിൽ താമസിക്കുന്ന ഇദ്ദേഹം മൂന്നു ദിവസം മുമ്പാണ് ദുബായിൽ നിന്ന് വന്നത്. മെഹർബാനാണ് ഭാര്യ. നൈജ, ഇഷാൽ എന്നിവരാണ് മക്കൾ

Second Paragraph  Amabdi Hadicrafts (working)